ബി​ജെ​പി-​സേ​ന സ​ഖ്യം പി​രി​ഞ്ഞ​തി​നു പി​ന്നാ​ലെ ക​രാ​റു​കാ​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ്
Thursday, November 14, 2019 11:34 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി​യു​മാ​യു​ള്ള സ​ഖ്യം ശി​വ​സേ​ന വി​ട്ട​തി​നു പി​ന്നാ​ലെ മും​ബൈ കോ​ർ​പ​റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രാ​റെ​ടു​ത്തവരുടെ വീടുകളിൽ ആ​ദാ​യ​നി​കു​തി വ​കു​പ്പിന്‍റെ റെ​യ്ഡ് ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്തകൾ പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് മും​ബൈ​യി​ലെ സ​ന്പ​ന്ന​രാ​യ ക​രാ​റു​കാ​രു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഉദ്യോഗസ്ഥർ മിന്നൽ റെ​യ്ഡ് ന​ട​ത്തിയത്.

37 ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 735 കോ​ടി​യു​ടെ വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യാ​ണ് റിപ്പോർട്ടുകൾ. ശി​വ​സേ​ന​യാ​ണ് ബി​ജെ​പി പി​ന്തു​ണ​യോ​ടെ മും​ബൈ കോ​ർ​പ​റേ​ഷ​ൻ ഭ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.