ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്ക് ശ​രി​യാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Friday, November 15, 2019 2:28 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്ക് ശ​രി​യാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. അ​വ​സ​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടു​ക​ളാ​ണ് ബി​ജെ​പി​യു​ടേ​ത്. ഡി​സം​ബ​ർ അ​ഞ്ചി​നു ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​ർ​ക്ക് സീ​റ്റ് ന​ൽ​കാ​നു​ള്ള ബി​ജെ​പി തീ​രു​മാ​ന​ത്തി​ന് ജ​ന​ങ്ങ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ രാ​ഷ്ട്രീ​യ കു​തി​ര​ക്ക​ച്ച​വ​ട​മാ​ണ് ബി​ജെ​പി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ അ​യോ​ഗ്യ​രാ​ക്കി​യ എം​എ​ൽ​എ​മാ​ർ​ക്ക് ബി​ജെ​പി സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു. ഇ​തി​ലൂടെ കു​തി​ര​ക്ക​ച്ച​വ​ട​ത്തെ ബി​ജെ​പി പ​ര​സ്യ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു.

ക​ർ​ണാ​ട​ക​യി​ലെ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​നെ മ​റി​ച്ചി​ട്ട 17 വി​മ​ത എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ ന​ട​പ​ടി സു​പ്രീം കോ​ട​തി ബു​ധ​നാ​ഴ്ച ശ​രി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​ർ 2023 വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്ക​രു​തെ​ന്ന സ്പീ​ക്ക​ർ ര​മേ​ശ് കു​മാ​റി​ന്‍റെ ഉ​ത്ത​ര​വ് കോ​ട​തി റ​ദ്ദാ​ക്കി. ‌ ഇ​തി​നു പി​ന്നാ​ലെ എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.