ബം​ഗ​ളൂ​രു​വി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം തെ​ന്നി​മാ​റി; പു​ൽ​മേ​ട്ടി​ൽ​നി​ന്നു വീ​ണ്ടും പ​റ​ന്നു
Friday, November 15, 2019 3:08 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഗോ ​എ​യ​ർ റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി. റ​ണ്‍​വേ​യി​ല്‍​നി​ന്ന് സ​മീ​പ​ത്തെ പു​ല്‍​മേ​ട്ടി​ലേ​ക്ക് വി​മാ​നം തെ​ന്നി​മാ​റി​യ​ത്. ഈ ​സ​മ​യം പൈ​ല​റ്റ് വി​മാ​ന​ത്തി​ന്‍റെ വേ​ഗ​ത വ​ര്‍​ധി​പ്പി​ച്ച് പു​ല്‍​മേ​ട്ടി​ല്‍ നി​ന്ന് വീ​ണ്ടും പ​റ​ന്നു​യ​ർ​ന്നു. പി​ന്നീ​ട് ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ന്‍​ഡ് ചെ​യ്തു.

180 യാ​ത്ര​ക്കാ​രു​മാ​യി നാ​ഗ്പൂ​രി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഗോ​എ​യ​ര്‍ വി​മാ​ന​മാ​ണ് വ​ന്‍ ദു​ര​ന്ത​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഡ​യ​റ​ക്ട്രേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

യാ​ത്ര​ക്കാ​ര്‍​ക്കോ ജീ​വ​ന​ക്കാ​ര്‍​ക്കോ പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. എ​ന്നാ​ല്‍ വി​മാ​നം എ​യ​ര്‍​സ്ട്രി​പ്പി​ന് പു​റ​ത്ത് ലാ​ന്‍​ഡ് ചെ​യ്ത​ത് പൈ​ല​റ്റി​ന്‍റെ തെ​റ്റു​കാ​ര​ണ​മാ​ണോ മോ​ശം കാ​ലാ​വ​സ്ഥ കൊ​ണ്ടാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ജീ​വ​ന​ക്കാ​രോ​ട് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​റി ബോ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഡി​ജി​സി​എ നി​ര്‍​ദേ​ശം ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.