"​ശി​ശു​ദി​നം നെ​ഹ്റു അ​ന്ത​രി​ച്ച ദി​വ​സം, സു​ദി​നം’; ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മ​ന്ത്രി മ​ണി
Friday, November 15, 2019 5:06 AM IST
ക​ട്ട​പ്പ​ന: വീ​ണ്ടും നാ​ക്കു​പി​ഴ​ച്ച് മ​ന്ത്രി എം.​എം. മ​ണി. ഇ​ക്കു​റി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ജ​ൻ​മ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു മ​ണി​യു​ടെ പ​രാ​മ​ർ​ശം. ശി​ശു​ദി​നം ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്ത​രി​ച്ച ദി​വ​സ​മാ​ണെ​ന്നും അ​തൊ​രു സു​ദി​ന​മാ​ണെ​ന്നും ക​ട്ട​പ്പ​ന​യി​ൽ ഒ​രു പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ മ​ന്ത്രി പ​റ​ഞ്ഞു.

ന​മു​ക്ക​റി​യാം ഇ​ന്നൊ​രു മ​ഹ​ത്താ​യ സു​ദി​ന​മാ​ണ്. പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്ത​രി​ച്ച സു​ദി​ന​മാ​ണ് ഇ​ന്ന്. ഇ​ന്ത്യ​യി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന് രൂ​പം കൊ​ടു​ക്കു​ന്ന​തി​ൽ, അ​തി​നെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ൽ ന​ല്ല പ​ങ്കു​വ​ഹി​ച്ച ആ​ദ​ര​ണീ​യ​നാ​യ മു​ൻ പ്ര​ധാ​ന​മ​ന്ത്രി, ദീ​ർ​ഘ​നാ​ൾ ബ്രി​ട്ടി​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​നെ​തി​രെ പോ​രാ​ടി​യെ​ന്നും മ​ന്ത്രി മ​ണി പ​റ​ഞ്ഞു. ശി​ശു​ദി​ന​ത്തി​ൽ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തു പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു പ്ര​സം​ഗം.

ദീ​ർ​ഘ​നാ​ൾ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ന​മ്മെ ന​യി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കു മു​ൻ​പി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഈ ​മ​ഹാ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് മ​ന്ത്രി എം.​എം. മ​ണി ഒ​രു പ​ടി​കൂ​ടി ക​ട​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.