ലാ​ദ​നും ഹ​ഖാ​നി​യും പാ​ക് ഹീ​റോ​ക​ൾ; കാ​ഷ്മീ​രി​ൽ ഇ​ട​പെ​ട​ൽ സ​മ്മ​തി​ച്ച് മു​ഷ​റ​ഫ്
Friday, November 15, 2019 5:56 AM IST
ഇ​സ്ലാ​മാ​ബാ​ദ്: കൊ​ടും​ഭീ​ക​ര​ൻ​മാ​രാ​യ ഒ​സാ​മ ബി​ൻ ലാ​ദ​നും ജ​ലാ​ലു​ദ്ദീ​ൻ ഹ​ഖാ​നി​യും പാ​ക്കി​സ്ഥാ​ന്‍റെ വീ​ര​ൻ​മാ​രാ​യി​രു​ന്നെ​ന്നു പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് പ​ർ​വേ​സ് മു​ഷ​റ​ഫ്. കാ​ഷ്മീ​രി​ലെ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നെ​തി​രേ പോ​രാ​ടാ​ൻ പാ​ക് ഭീ​ക​ര​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യും മു​ഷ​റ​ഫ് വെ​ളി​പ്പെ​ടു​ത്തി.

1979-ൽ ​സോ​വി​യ​റ്റി​നെ പു​റ​ത്താ​ക്കാ​നാ​ണു പാ​ക്കി​സ്ഥാ​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മ​ത തീ​വ്ര​വാ​ദം അ​വ​ത​രി​പ്പി​ച്ച​ത്. ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു നി​ന്നു​മു​ള്ള മു​ജാ​ഹി​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ക​രെ പാ​ക്കി​സ്ഥാ​ൻ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​ന്നു പ​രി​ശീ​ലി​പ്പി​ച്ചു, ആ​യു​ധ​ങ്ങ​ൾ ന​ൽ​കി. ല​ഷ്ക​ർ ഇ ​ത്വ​യ്ബ പോ​ലു​ള്ള വി​വി​ധ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നു. അ​വ​ർ പാ​ക്കി​സ്ഥാ​ന്‍റെ ഹീ​റോ​ക​ളാ​യി​രു​ന്നു. ഹ​ഖാ​നി​യും ഒ​സാ​മ ബി​ൻ ലാ​ദ​നും വീ​ര​ൻ​മാ​രാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ സ്ഥി​തി മാ​റി. ആ ​വീ​ര​ൻ​മാ​ർ ഇ​പ്പോ​ൾ വി​ല്ല​ൻ​മാ​രാ​യി മാ​റി​യി​രി​ക്കു​ന്നു- മു​ഷ​റ​ഫ് പ​റ​യു​ന്നു.

പാ​ക് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യ ഫ​ർ​ഹ​ത്തു​ള്ള ബാ​ബ​റാ​ണ് അ​ഭി​മു​ഖ​ത്തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. അ​ഭി​മു​ഖം എ​ന്നു ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നു വ്യ​ക്ത​മ​ല്ല. കാ​ഷ്മീ​രി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​വാ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​താ​ണു മു​ഷ​റ​ഫി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.