രോ​ഹി​ത് വെ​മൂ​ല ആ​വ​ർ​ത്തി​ക്കു​ന്നു; ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ക​ട്ജു
Friday, November 15, 2019 6:09 AM IST
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു. രോ​ഹി​ത് വെ​മൂ​ല ആ​വ​ർ​ത്തി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു വി​ഷ​യ​ത്തി​ൽ ക​ട്ജു​വി​ന്‍റെ പ്ര​തി​ക​ര​ണം. ത​നി​ക്ക് ല​ഭി​ച്ച ഒ​രു ക​ത്ത് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത ക​ട്ജു, ഫാ​ത്തി​മ മ​രി​ക്കു​ന്ന​തി​നു മു​ൻ​പ് ഫോ​ണി​ലെ​ഴു​തി​യ കു​റി​പ്പി​ന്‍റെ ചി​ത്ര​വും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ഫാ​ത്തി​മ ല​ത്തീ​ഫാ​ണു മ​ദ്രാ​സ് ഐ​ഐ​ടി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ഫാ​ത്തി​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ എ​ന്ന അ​ധ്യാ​പ​ക​നാ​ണു ത​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് എ​ഴു​തി​യ കു​റി​പ്പ് ക​ണ്ടെ​ത്തി.

സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വി​ഷ​യ​ത്തി​ന് ഇ​രു​പ​തി​ൽ 13 മാ​ർ​ക്കാ​ണു ഫാ​ത്തി​മ​യ്ക്ക് ല​ഭി​ച്ച​ത്. അ​ഞ്ചു മാ​ർ​ക്കി​നു കൂ​ടി യോ​ഗ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഫാ​ത്തി​മ വ​കു​പ്പ് മേ​ധാ​വി​യെ ക​ണ്ടി​രു​ന്നു. ഈ ​ദി​വ​സം വൈ​കി​ട്ടാ​ണു ഫാ​ത്തി​മ​യെ ഹോ​സ്റ്റ​ൽ മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഐ​ഐ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യാ​ണു ഫാ​ത്തി​മ ല​ത്തീ​ഫ് വി​ജ​യി​ച്ച​ത്.

ഫാ​ത്തി​മ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന് അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ചെ​ന്നൈ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ.​കെ. വി​ശ്വ​നാ​ഥ​ൻ അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​വും ഐ​ഐ​ടി കാ​ന്പ​സി​നു മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന രോ​ഹി​ത് വെ​മു​ല 2016 ജ​നു​വ​രി​യി​ലാ​ണു ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ദ​ളി​ത് വി​ദ്യാ​ർ​ഥി​യാ​യ താ​ൻ അ​ധി​കൃ​ത​രു​ടെ പീ​ഡ​ന​ത്തി​ന്‍റെ ഇ​ര​യാ​ണെ​ന്നു ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് ഏ​താ​നും ദി​വ​സം മു​ൻ​പ് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യി​ൽ രോ​ഹി​ത് വെ​മു​ല വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.