പ​ത്ര​യെ ഉ​ത്ത​രം​മു​ട്ടി​ച്ച ഗൗ​ര​വി​നു കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മാ​നം; മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി?
Friday, November 15, 2019 6:34 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​ശീ​യ വ​ക്താ​വ് ഗൗ​ര​വ് വ​ല്ല​ഭി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ധ​ന​കാ​ര്യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​നാ​യ ഗൗ​ര​വ് വ​ല്ല​ഭി​ന്‍റെ പേ​രാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.

ദേ​ശീ​യ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​മാ​യ ഗൗ​ര​വ്, ബി​ജെ​പി വ​ക്താ​വ് സം​പി​ത് പ​ത്ര​യെ ടി​വി ച​ർ​ച്ച​യി​ൽ ഉ​ത്ത​രം മു​ട്ടി​ച്ച​തോ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വ​പ്ന​മാ​യ അ​ഞ്ചു ട്രി​ല്ല്യ​ണ്‍ സ​ന്പ​ദ്വ്യ​വ​സ്ഥ​യെ കു​റി​ച്ച് വാ​ചാ​ല​നാ​യ പ​ത്ര​യെ, "അ​ഞ്ചു ട്രി​ല്ല്യ​ണി​ൽ എ​ത്ര പൂ​ജ്യ​ങ്ങ​ളു​ണ്ട്’ എ​ന്ന ചോ​ദ്യം​കൊ​ണ്ട് ഗൗ​ര​വ് ഉ​ത്ത​രം​മു​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി​യി​ലാ​ണു ഗൗ​ര​വ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ത്തു​പു​തി​യ വ​ക്താ​ക്ക​ളി​ൽ ഒ​രാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ജം​ഷ​ഡ്പൂ​രി​ലെ എ​ക്സ്എ​ൽ​ആ​ർ​ഐ മാ​നേ​ജ്മ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സാ​ന്പ​ത്തി​ക പ്ര​ഫ​സ​റാ​ണ് ഗൗ​ര​വ്. ക്രെ​ഡി​റ്റ് റി​സ്ക് മാ​നേ​ജ്മെ​ന്‍റി​ൽ ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.
ജാ​ർ​ഖ​ണ്ഡി​ൽ അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 23-ന് ​ആ​രം​ഭി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ 20-ന് ​അ​വ​സാ​നി​ക്കും. ഡി​സം​ബ​ർ 23-നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ജ​ഐം​എ​മ്മി​നെ​യും ആ​ർ​ജെ​ഡി​യെ​യും കൂ​ടെ നി​ർ​ത്തി​യാ​ണു കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​ത്തു ബി​ജെ​പി​ക്കെ​തി​രേ ത​ന്ത്ര​ങ്ങ​ളൊ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.