പു​തു​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ടം; ‌കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
Friday, November 15, 2019 10:55 AM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ പു​തു​ക്കാ​ട് സി​ഗ്ന​ലി​നു സ​മീ​പം കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. റി​ട്ട. അ​ധ്യാ​പ​ക​രാ​യ വ​ര​ന്ത​ര​പ്പി​ള്ളി തോ​ട്ട്യാ​ൻ വീ​ട്ടി​ൽ ഈ​നാ​ശു (76), മു​ത്ര​ത്തി​ക്ക​ര എ​ര​ഞ്ഞി​ക്കാ​ട​ൻ ജോ​സ് (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പോ​കാ​ൻ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്നു വ​ന്നി​രു​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ജോ​സി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വാ​ണ് ഈ​നാ​ശു. എ​റ​ണാ​കു​ള​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ൻ ഈ​നാ​ശു​വി​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.