ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Friday, November 15, 2019 11:35 AM IST
ക​രി​പ്പൂ​ർ: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം വ​ണ്ടൂ​ർ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പു​ല്ല​ത്ത് നി​യാ​സ്, അ​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ജി​ദ്ദ​യി​ൽ നി​ന്നെ​ത്തി​യ നി​യാ​സി​ൽ നി​ന്ന് 1.4 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. എ​മ​ർ​ജ​ൻ​സി വി​ള​ക്കി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ൾ 48 ല​ക്ഷം രൂ​പ വ​രു​ന്ന സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ ഇ​ർ​ഷാ​ദി​ൽ നി​ന്ന് ല​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ച 22 ല​ക്ഷം രൂ​പ​യു​ടെ 666 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഷ​ഫീ​ക്ക് അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച 888 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. 22 ല​ക്ഷം രൂ​പ​യു​ടെ 665 ഗ്രാം ​സ്വ​ർ​ണം ഇ​തു വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ കി​ട്ടി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.