സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി​യു​ടെ വീ​ട്ടി​ൽ കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ
Friday, November 15, 2019 12:03 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് കേ​ര​ള സ​ര്‍​വ്വ​ക​ലാ​ശാ​ല​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍. മു​ഖ്യ​പ്ര​തി വി​ഷ്ണു സോ​മ​സു​ന്ദ​ര​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് മാ​ർ​ക്ക് ലി​സ്റ്റ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. സ്വ​ര്‍​ണക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മാ​ര്‍​ക്ക്‌ ​ലി​സ്റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ള്ള​ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ ജൂ​ണ്‍ 14നാ​ണ് ഡി​ആ​ർ​ഐ സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പൂ​രി​പ്പി​ക്കാ​ത്ത മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് ഡി​ആ​ര്‍​ഐ​യു​ടെ 100 പേ​ജു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. ഒ​പ്പും സീ​ലോ​ടും കൂ​ടി​യ പൂ​രി​പ്പി​ക്കാ​ത്ത ഏ​ഴ് മാ​ര്‍​ക്ക്‌ ​ലി​സ്റ്റു​ക​ളാ​ണ് റെ​യ്ഡി​ല്‍ ക​ണ്ടെ​ടു​ത്ത​ത്.

മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ എ​ങ്ങ​നെ ല​ഭി​ച്ചു എ​ന്ന​തി​ല്‍ വി​ഷ്ണു​വി​ല്‍ നി​ന്ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കാ​ട്ടി ഡി​ആ​ർ​ഐ സം​ഘം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. നി​ല​വി​ല്‍ വി​ഷ്ണു സോ​മ​സു​ന്ദ​ര​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ലാ​ണ്.

വി​മാ​ന​ത്താ​വ​ളം വ​ഴി 720 കി​ലോ സ്വ​ര്‍​ണം വി​ഷ്ണു സോ​മ​സു​ന്ദ​ര​വും പ്ര​കാ​ശ് ത​മ്പി​യു​മ​ട​ക്ക​മു​ള്ള​വ​ര്‍ ക​ട​ത്തി​യെ​ന്നാ​ണ് ഡി​ആ ര്‍​ഐ ക​ണ്ടെ​ത്തി​യ​ത്. വി​ഷ്ണു സോ​മ​സു​ന്ദ​രം ഒ​ളി​വി​ലാ​യ​തി​നാ​ല്‍ സി​ബി​ഐ​ക്കും ചോ​ദ്യം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.