വാ​ള​യാ​ർ കേ​സ്: അ​മ്മ ന​ൽ​കി​യ അ​പ്പീ​ലി​ൽ അ​ടി​യ​ന്ത​ര​വാ​ദം കേ​ൾ​ക്കും: ഹൈ​ക്കോ​ട​തി
Friday, November 15, 2019 12:57 PM IST
കൊ​ച്ചി: വാ​ള​യാ​റി​ൽ ദ​ളി​ത് സ​ഹോ​ദ​രി​മാ​രെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തേ വി​ട്ട വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രേ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ന​ൽ​കി​യ അ​പ്പീ​ലി​ൽ അ​ടി​യ​ന്ത​ര​വാ​ദം കേ​ൾ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​മ്മ ന​ൽ​കി​യ അ​പ്പീ​ലി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക‌ു കോ​ട​തി നോ​ട്ടീ​സ​യ​ച്ചി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചാ​ലു​ട​ന്‍ വാ​ദം കേ​ള്‍​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഒ​മ്പ​തു വ​യ​സു​കാ​രി​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി പ്ര​ദീ​പ് കു​മാ​ർ, 13 വ​യ​സു​കാ​രി മ​രി​ച്ച കേ​സി​ലെ പ്ര​തി വ​ലി​യ​മ​ധു​വെ​ന്ന മ​ധു എ​ന്നി​വ​രെ വെ​റു​തേ വി​ട്ട​തി​നെ​തി​രേ​യാ​ണ് അ​പ്പീ​ൽ ന​ൽ​കി​യ​ത്. പ്ര​തി​ക​ളെ വെ​റു​തേ വി​ട്ട പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യു​ടെ വി​ധി റ​ദ്ദാ​ക്കി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യോ​ഗി​ച്ചു പു​ന​ർ​വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്നാ​ണ് അ​പ്പീ​ലു​ക​ളി​ലെ ആ​വ​ശ്യം.

13 വ​യ​സു​കാ​രി​യെ 2017 ജ​നു​വ​രി 13നും ​ഒ​മ്പ​തു വ​യ​സു​കാ​രി​യെ 2017 മാ​ർ​ച്ച് നാ​ലി​നു​മാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.