മു​ഖ്യ​മ​ന്ത്രി ശി​വ​സേ​ന​യി​ൽ നി​ന്ന് ത​ന്നെ; മ​ഹാ​രാ​ഷ്ട്ര​യി​ൽ ത്രി​ക​ക്ഷി സ​ർ​ക്കാ​രി​ന് ക​ള​മൊ​രു​ങ്ങു​ന്നു
Friday, November 15, 2019 3:11 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് ത്രി​ക​ക്ഷി സ​ർ​ക്കാ​രി​ന് ക​ള​മൊ​രു​ങ്ങു​ന്നു. മൂ​ന്ന് പാ​ർ​ട്ടി​യി​ലെ​യും നേ​താ​ക്ക​ൾ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഗ​വ​ർ​ണ​റെ കാ​ണും. ശി​വ​സേ​ന​യ്ക്ക് അ​ഞ്ച് വ​ര്‍​ഷ​വും മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം എ​ന്‍​സി​പി​ക്കും കോ​ണ്‍​ഗ്ര​സി​നും ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ങ്ങ​ളാ​കും ഉ​ണ്ടാ​കു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി​യെ നേ​രി​ട്ട് ക​ണ്ട് ച​ർ​ച്ച ന​ട​ത്തും.

"മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യാ​ണ് ശി​വ​സേ​ന​യും ബി​ജെ​പി​യും ത​മ്മി​ൽ ക​ല​ഹ​മു​ണ്ടാ​കാ​ൻ കാ​ര​ണം. ഇ​തി​നാ​ൽ ഞ​ങ്ങ​ളാ​രും ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി മ​ത്സ​രി​ക്കാ​ൻ പോ​കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി ശി​വ​സേ​ന​യി​ൽ നി​ന്നാ​യി​രി​ക്കും'- എ​ൻ​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക് പ​റ​ഞ്ഞു. ‌മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ശി​വ​സേ​ന​യ്ക്കു ത​ന്നെ​യാ​ണെ​ന്ന സൂ​ച​ന​യു​മാ​യി ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്തും രം​ഗ​ത്തെ​ത്തി. ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ടു​ത്ത 25 വ​ർ​ഷം ഭ​രി​ക്കു​മെ​ന്നും ശി​വ​സേ​നാ നേ​താ​വ് പ​റ​ഞ്ഞു.

ശി​വ​സേ​ന​യു​മാ​യി ചേ​ർ​ന്ന് കോ​ൺ​ഗ്ര​സും എ​ൻ​സി​പി​യും മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 48 മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി​രു​ന്നു. ശി​വ​സേ​നാ അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി മ​ഹാ​രാ​ഷ്‌​ട്ര കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ബാ​ലാ​സാ​ഹേ​ബ് തോ​റാ​ത്തും എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജ​യ​ന്ത് പാ​ട്ടീ​ലു​മാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. ഈ ​കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സ​ഖ്യ​സ​ർ​ക്കാ​രി​നു​ള്ള ഏ​ക​ദേ​ശ രൂ​പ​മാ​യ​ത്.

മു​തി​ർ​ന്ന നേ​താ​ക്ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ ക​ര​ട് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രു​ന്നു. മൂ​ന്നു പാ​ർ​ട്ടി​ക​ളി​ലേ​യും ക​ർ​ഷ​ക ലോ​ണ്‍ എ​ഴു​തി​ത്ത​ള്ള​ൽ, വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, താ​ങ്ങു​വി​ല ഉ​യ​ർ​ത്ത​ൽ, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണു പൊ​തു​മി​നി​മം പാ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ശ​നി​യാ​ഴ്ച ഗ​വ​ർ​ണ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ നേ​താ​ക്ക​ൾ ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നി​ച്ചു മ​ത്സ​രി​ച്ച ബി​ജെ​പി​യും ശി​വ​സേ​ന​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹി​ച്ച​തോ​ടെ​യാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. 288 അം​ഗ​സ​ഭ​യി​ൽ സ​ഖ്യം കേ​വ​ല​ഭൂ​രി​പ​ക്ഷം നേ​ടി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​പ​ദം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന ശി​വ​സേ​ന​യു​ടെ ക​ടും​പി​ടി​ത്തം മൂ​ലം സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സാ​ധ്യ​മാ​യി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രാ​ഷ്‌​ട്ര​പ​തി​ഭ​ര​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.