ഫാ​ത്തി​മ​യു​ടെ മ​ര​ണം: തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഐ​ഐ​ടി
Friday, November 15, 2019 3:58 PM IST
ചെ​ന്നൈ: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും മു​മ്പേ ന​ട​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ വി​ചാ​ര​ണ സ്ഥാ​പ​ന​ത്തി​ന് ക​ള​ങ്കം ഉ​ണ്ടാ​ക്കു​ന്ന​താ​യി മ​ദ്രാ​സ് ഐ​ഐ​ടി ഡ‍​യ​റ​ക്ട​റു​ടെ പ​ത്ര​ക്കു​റി​പ്പ്. ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ അ​തീ​വ ദു​ഖ​മു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

സ്ഥാ​പ​ന​ത്തി​നും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​തി​രെ ന​ട​ക്കു​ന്ന മാ​ധ്യ​മ വി​ചാ​ര​ണ അ​തീ​വ​ദുഃ​ഖ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ഐ​എ​ടി ഉ​യ​ർ​ന്ന നി​ല​വാ​രം, സ​മ​ഗ്ര​ത, ന്യാ​യ​ബോ​ധം എ​ന്നി​വ​യ്ക്ക് പേ​രു​കേ​ട്ട​താ​ണ്. സ്ഥാ​പ​ന​ത്തി​നെ​തി​രെ തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ഐ​ഐ​ടി ഡ​യ​റ​ക്ട​റു​ടെ പ​ത്ര​ക്കു​റി​പ്പി​ല്‍ പറഞ്ഞു.

തു​ട​ർ‌​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഐ​ഐ​ടി കാ​മ്പ​സി​നു മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഐ​ഐ​ടി ഡ​യ​റ​ക്ട​റു​ടെ പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. പ​ള​നി​സാ​മി​യെ നേ​രി​ല്‍ ക​ണ്ടു പ​രാ​തി ന​ല്‍​കാ​നാ​യി ഫാ​ത്തി​മ​യു​ടെ അ​ച്ഛ​ന്‍ അ​ബ്ദു​ൽ ല​ത്തീ​ഫ് ചെ​ന്നൈ​യിൽ എ​ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ഗ​വ​ർ​ണ​ർ എ​ന്നി​വ​രെ നേ​രി​ട്ട് ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.