ശബരിമലയിൽ നിരോധനാജ്ഞ ഇല്ലെന്ന് പോലീസും കളക്ടറും
Friday, November 15, 2019 3:59 PM IST
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അറിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് സംഘർഷങ്ങളെ തുടർന്ന് ശബരിമലയിലും നിലയ്ക്കലും പമ്പയിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ അത്തരമൊരു സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് നിരോധനാജ്ഞ വേണ്ടെന്ന നിലപാടിൽ ജില്ലാ ഭരണകൂടം എത്തിയത്.

മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പമ്പയിലും സന്നിധാനത്തും ശരണപാതകളിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. സംഘർഷമില്ലാത്ത മണ്ഡലകാലം ഉറപ്പാക്കുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയിൽ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.