മീനച്ചിലാറ്റിൽ കാണാതായ രണ്ടു വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
Friday, November 15, 2019 4:36 PM IST
കോട്ടയം: പാറമ്പഴയ്ക്ക് സമീപം മീനച്ചിലാറ്റിൽ കാണാതായ മൂന്ന് വിദ്യാർഥികളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടയം മീനടം സ്വദേശി ഷിബിൻ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലൻ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിൻ എന്ന വിദ്യാർഥിക്കായി തെരച്ചിൽ തുടരുകയാണ്.

പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. എട്ടംഗ സംഘമാണ് മീനച്ചിലാറ്റിൽ കുളിക്കാൻ എത്തിയത്. ഇതിൽ ഒരാൾ ഒഴുക്കിൽപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേർ കൂടി വെള്ളത്തിൽ വീഴുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.