മുഖ്യമന്ത്രിയെ വകവരുത്തും; മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്
Friday, November 15, 2019 4:56 PM IST
കോഴിക്കോട്: മുഖ്യമന്ത്രിയെ വകവരുത്തുമെന്ന് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി മുഴക്കുന്ന കത്ത് പോലീസിന് ലഭിച്ചു. മാവോയിസ്റ്റ് കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഖാദർ മുസാമിന്‍റെ പേരിലുള്ള കത്ത് വടകര ഡിവൈഎസ്പി ഓഫീസിൽ തപാൽ മാർഗമാണ് ലഭിച്ചത്.

തങ്ങളുടെ ഏഴ് സഹോദരങ്ങളെ ദയയില്ലാതെ വകവരുത്തിയ മുഖ്യമന്ത്രിക്ക് അർഹിക്കുന്ന ശിക്ഷ നൽകും. പൊതുജനത്തിന്‍റെ നികുതി പണം വാങ്ങുന്ന അധികാരികൾ അവരെ സംരക്ഷിക്കാതെ വകവരുത്തുകയാണ് ചെയ്യുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കത്തിനൊപ്പം മാവോയിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് ലഘുലേഖകളും ഉണ്ടായിരുന്നു. കത്തിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ വടകര റൂറൽ എസ്പി നിർദ്ദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.