ഡ​ൽ​ഹി​യി​ലെ അ​ഭി​ഭാ​ഷ​ക​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു
Friday, November 15, 2019 7:45 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി തീ​സ് ഹ​സാ​രി കോ​ട​തി​വ​ള​പ്പി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ഭി​ഭാ​ഷ​ക​രും പോ​ലീ​സു​കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ അ​ഭി​ഭാ​ഷ​ക​ർ ന​ട​ത്തി​വ​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. 11 മ​ണി​ക്കൂ​ർ നീ​ണ്ട അ​സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​ത്തി​നു ശേ​ഷം ഡ​ൽ​ഹി പൊ​ലീ​സ് അം​ഗ​ങ്ങ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും അ​ഭി​ഭാ​ഷ​ക​ർ സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു.

തീ​സ്ഹ​സാ​രി കോ​ട​തി വ​ള​പ്പി​ൽ സം​ഘ​ർ​ഷ​ത്തി​ലു​ൾ​പ്പെ​ട്ട പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യും തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​രു​ടെ സ​മ​രം. സ​മ​ര​ത്തേ​ത്തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി വി​വി​ധ കോ​ട​തി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം​തെ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.