744 ലിറ്റര്‍ വ്യാജകള്ളുമായി എസ്എൻഡിപി യോഗം നേതാവ് പിടിയിൽ
Saturday, November 16, 2019 2:31 AM IST
കോഴിക്കോട്: കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജകള്ളുമായി എസ്എന്‍ഡിപി യോഗം നേതാവ് പിടിയില്‍. യോഗം അസിസ്റ്റന്‍റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ അശോകനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

വ്യാജകള്ളും കള്ള് നിര്‍മാണത്തിനുള്ള പഞ്ചസാര ലായനിയും ഇയാളുടെ വീടിന് സമീപത്തെ ഷെഡില്‍നിന്ന് എക്സൈസ് പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.