ആ​ളു​ക​ൾ വി​വാ​ഹം ക​ഴി​ക്കു​ന്നു, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ നി​റ​യു​ന്നു; സാ​ന്പ​ത്തി​ക മാ​ന്ദ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Saturday, November 16, 2019 3:17 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ കു​റി​ച്ചു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് അ​ങ്കാ​ടി. രാ​ജ്യ​ത്ത് ആ​ളു​ക​ൾ വി​വാ​ഹം ക​ഴി​ക്കു​ന്നു​ണ്ടെ​ന്നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ട്രെ​യി​നു​ക​ളും ആ​ളു​ക​ളെ കൊ​ണ്ട് നി​റ​യു​ണ്ടെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി ന​ല്ല​താ​ണെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​രോ മൂ​ന്ന് വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​വു​ക​യും അ​ത് ഉ​ട​ൻ​ത​ന്നെ ശ​രി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​ശ്ചാ​യ ന​ശി​പ്പി​ക്കു​ന്നതി​ന് വേ​ണ്ടി ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​താ​ണെ​ന്നും സു​രേ​ഷ് അ​ങ്കാ​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.