രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പ​ക്ക​ൽ ചെ​ല​വ​ഴി​ക്കാ​ൻ പ​ണ​മി​ല്ല; നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യം
Saturday, November 16, 2019 9:10 AM IST
ന്യൂ​ഡ​ൽ​ഹി: 1972-73 നു ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ക്ര​യ​ശേ​ഷി 2017-18 ൽ ​താ​ഴോ​ട്ടു​പോ​യ​താ​യി ക​ണ​ക്കു​ക​ൾ. സ​ർ​ക്കാ​ർ മാ​സ​ങ്ങ​ളോ​ളം മ​റ​ച്ചു​വ​ച്ച ക​ണ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് (എ​ൻ​എ​സ്ഒ) ന​ട​ത്തി​യ ​നി​ർ​ണാ​യ​ക സൂ​ച​ക​ങ്ങ​ൾ: ഇ​ന്ത്യ​യി​ലെ ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ ചെ​ല​വ്’ എ​ന്ന സ​ർ​വേ​യു​ടെ ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഗ​വ​ണ്‍​മെ​ന്‍റ് ഈ ​റി​പ്പോ​ർ​ട്ട് ഇ​നി​യും ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ആ​ളോ​ഹ​രി പ്ര​തി​മാ​സ ചെ​ല​വ് 2011-12 ലെ 1501 ​രൂ​പ​യി​ൽ​നി​ന്ന് 2017-18 ൽ 1446 ​രൂ​പ​യാ​യി. കു​റ​വ് 3.7 ശ​ത​മാ​നം. (2009-10 ലെ ​സ്ഥി​ര​വി​ല​യി​ലാ​ണു ര​ണ്ടു ക​ണ​ക്കും). ഇ​ക്കാ​ല​യ​ള​വി​ൽ ഗ്രാ​മീ​ണ​ർ ചെ​ല​വാ​ക്കു​ന്ന തു​ക 8.8 ശ​ത​മാ​നം കു​റ​ഞ്ഞു. ന​ഗ​ര​വാ​സി​ക​ളു​ടേ​ത് ര​ണ്ടു ശ​ത​മാ​ന​വും. ഗ്രാ​മീ​ണ​ർ ഭ​ക്ഷ​ണ​ത്തി​നു ചെ​ല​വാ​ക്കു​ന്ന തു​ക 10 ശ​ത​മാ​നം കു​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളി​ൽ നാ​മ​മാ​ത്ര​മാ​യി വ​ർ​ധി​ച്ചു. 2011-12 ൽ ​ഗ്രാ​മീ​ണ​ർ പ്ര​തി​മാ​സം 643 രൂ​പ ഭ​ക്ഷ​ണ​ത്തി​നു ചെ​ല​വാ​ക്കി​യ​ത് 2017-18 ൽ 580 ​രൂ​പ​യാ​യി കു​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളി​ൽ 943 രൂ​പ​യി​ൽ​നി​ന്ന് 946 രൂ​പ​യാ​യി. ഗ്രാ​മീ​ണ​രു​ടെ ഭ​ക്ഷ്യേ​ത​ര ചെ​ല​വ് 7.6 ശ​ത​മാ​നം കു​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളി​ൽ 3.8 ശ​ത​മാ​നം കൂ​ടി എ​ന്നി​വ​യാ​ണു സ​ർ​വേ റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ.
സ​ർ​വേ​ഫ​ലം പു​റ​ത്തു​വി​ടു​ന്ന​തി​നെ​പ്പ​റ്റി സ​ർ​ക്കാ​രി​ൽ പ​ല​വ​ട്ടം ച​ർ​ച്ച ന​ട​ന്നു. സ​ർ​വേ​യി​ലെ നി​ഗ​മ​ന​ങ്ങ​ൾ ശ​രി​യാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ചു. അ​വ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചി​ട്ട് റി​പ്പോ​ർ​ട്ട് ശ​രി​യാ​ണെ​ന്നു പ​റ​ഞ്ഞു. തു​ട​ർ​ന്നു റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്സും പ്രോ​ഗ്രാം ന​ട​ത്തി​പ്പും മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. 2019 ജൂ​ണി​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​മെ​ന്നു മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. പ​ക്ഷേ, ഇ​നി​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

രാ​ജ്യ​ത്തു തൊ​ഴി​ലി​ല്ലാ​യ്മ കൂ​ടു​ന്നു​വെ​ന്ന തൊ​ഴി​ൽ സ​ർ​വേ ഫ​ല​വും ഈ​യി​ടെ മൂ​ടി​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു സ​ർ​വേ​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​യാ​ൾ സ​ർ​ക്കാ​രി​ൽ​നി​ന്നു രാ​ജി​വ​ച്ചു. 2017-18 ലെ ​തൊ​ഴി​ൽ സ​ർ​വേ തൊ​ഴി​ലി​ല്ലാ​യ്മ 6.1 ശ​ത​മാ​ന​മാ​ണെ​ന്നും 29 വ​യ​സ് വ​രെ​യു​ള്ള യു​വാ​ക്ക​ളി​ൽ 17.8 ശ​ത​മാ​നം തൊ​ഴി​ൽ​ര​ഹി​ത​രാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​റു​വ​ർ​ഷം​കൊ​ണ്ട് തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ മൊ​ത്തം സം​ഖ്യ നാ​ലു​ശ​ത​മാ​നം കു​റ​ഞ്ഞെ​ന്നും ആ ​സ​ർ​വേ ക​ണ്ടെ​ത്തി.

ആ​റു​വ​ർ​ഷ​ത്തി​നി​ടെ ജ​ന​ങ്ങ​ളു​ടെ ക്ര​യ​ശേ​ഷി കു​റ​ഞ്ഞ​ത് 1972-73 നു ​ശേ​ഷ​മു​ള്ള ആ​ദ്യ​സം​ഭ​വ​മാ​ണ്. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം മ​റ്റെ​ല്ലാ​ക്കാ​ല​ത്തും ജ​ന​ങ്ങ​ളു​ടെ ക്ര​യ​ശേ​ഷി ഉ​യ​ർ​ന്നി​ട്ടേ ഉ​ള്ളൂ. 2012-13 മു​ത​ലാ​കും ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം കു​റ​ഞ്ഞ​തെ​ന്നു പ്ലാ​നിം​ഗ് ക​മ്മീ​ഷ​നം​ഗ​മാ​യി​രു​ന്ന ഡോ. ​സെ​ൻ ക​രു​തു​ന്നു. അ​തു​വ​രെ ഗ്രാ​മീ​ണ വേ​ത​ന​നി​ല​വാ​രം ഓ​രോ വ​ർ​ഷ​വും ഉ​യ​രു​ന്നു​ണ്ടാ​യി​രു​ന്നു. വേ​ത​ന​വ​ർ​ധ​ന ഇ​ല്ലാ​താ​യ​പ്പോ​ൾ വ​രു​മാ​നം കു​റ​ഞ്ഞു; ക്ര​യ​ശേ​ഷി താ​ണു. രാ​ജ്യം ദാ​രി​ദ്യ്ര​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​യെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.