ശി​വ​സേ​ന രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്ത്; എ​ൻ​ഡി​എ​യോ​ഗം ബ​ഹി​ഷ്ക്ക​രി​ക്കും
Saturday, November 16, 2019 10:45 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ കോ​ളി​ള​ക്ക​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു. മോ​ദി സ​ർ​ക്കാ​രി​ൽ​നി​ന്നും ഏ​ക മ​ന്ത്രി​യെ പി​ൻ​വ​ലി​ച്ച ശി​വ​സേ​ന രാ​ജ്യ​സ​ഭ​യി​ലും മാ​റി​യി​രി​ക്കും. രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ സ്ഥാ​ന​ത്തി​രി​ക്കു​മെ​ന്ന് ശി​വ​സേ​ന വ​ക്താ​വ് സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ‌​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വ​രു​ന്ന തി​ങ്ക​ളാ​ഴ്ച​യാ​ണ് എ​ൻ​ഡി​എ യോ​ഗം ചേ​രു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. പ​ഴ​യ എ​ൻ​ഡി​എ​യും ഇ​പ്പോ​ഴ​ത്തെ എ​ൻ​ഡി​എ​യും ത​മ്മി​ൽ നി​ര​വ​ധി വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. ആ​രാ​ണ് എ​ൻ​ഡി​എ​യു​ടെ ഇ​പ്പോ​ഴ​ത്തെ ക​ൺ​വീ​ന​ർ? സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​യ അ​ഡ്വാ​നി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യോ നി​ർ​ജീ​വ​മാ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്നും റൗ​ത്ത് പ​റ​ഞ്ഞു.

സ​ഖ്യം വി​ടു​ന്ന​താ​യു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നം മാ​ത്ര​മേ ശേ​ഷി​ക്കു​ന്നു​ള്ളോ​യെ​ന്ന ചോ​ദ്യ​ത്തി​ന് നി​ങ്ങ​ൾ അ​ങ്ങ​നെ പ​റ​യാ​ൻ സാ​ധി​ക്കും. അ​ത്ത​ര​ത്തി​ൽ പ​റ​യു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും റൗ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.