കാ​ഞ്ചി​ഗു​ദ ട്രെ​യി​ൻ കൂ​ട്ടി​യി​ടി; പ​രി​ക്കേ​റ്റ ലോ​ക്കോ പൈ​ല​റ്റ് മ​രി​ച്ചു
Sunday, November 17, 2019 4:39 AM IST
ഹൈ​ദ​രാ​ബാ​ദ്: കാ​ഞ്ചി​ഗു​ദ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നു​ക​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ലോ​ക്കോ പൈ​ല​റ്റ് മ​രി​ച്ചു. ച​ന്ദ്ര​ശേ​ഖ​റാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു എ​ൻ​ജി​നി​ൽ കു​ടു​ങ്ങി​യ ച​ന്ദ്ര​ശേ​ഖ​റെ എ​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. എ​ൻ​ജി​ൻ​വെ​ട്ടി​പ്പൊ​ളി​ച്ചാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​റെ പു​റ​ത്തെ​ടു​ത്ത​ത്.

ലിം​ഗ​പ​ള്ളി- ഫ​ല​ക്നു​മ മ​ൾ​ട്ടി മോ​ഡ​ൽ ട്രാ​സ്പോ​ർ​ട്ട് സി​സ്റ്റം (എം​എം​ടി​എ​സ്) ഉം ​ക​ർ​ണൂ​ൽ- സെ​ക്ക​ന്ത​രാ​ബാ​ദ് ഹു​ൻ​ട്രി ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ന​വം​ബ​ർ 11നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 16 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.