ലേ​ബ​ർ വി​സ നി​ർ​ത്ത​ലാ​ക്കി​ല്ലെ​ന്ന് സൗ​ദി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം
Sunday, November 17, 2019 6:34 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ ലേ​ബ​ർ വി​സ നി​ർ​ത്ത​ലാ​ക്കു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം. അ​വി​ദ​ഗ്‌​ധ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന ലേ​ബ​ർ വി​സ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി തൊ​ഴി​ൽ മാ​റ്റ​ത്തി​നു അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്.

വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് മ​ന്ത്രാ​ല​യ വ്യ​ക്താ​വ് ഖാ​ലി​ദ് അ​ബാ​ഖൈ​ൽ പ​റ​ഞ്ഞു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​മോ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രോ ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക ശ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യ വ്യ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.