ഐ​ഐ​ടി വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം: കേ​ന്ദ്ര ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​ന്ന് ചെ​ന്നൈ​യി​ൽ
Sunday, November 17, 2019 7:46 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മാ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ലെ​ത്തും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ആ​ർ.​സു​ബ്ര​ഹ്മ​ണ്യ​മാ​ണ് ചെ​ന്നൈ​യി​ലെ​ത്തു​ന്ന​ത്.

ചെ​ന്നൈ​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് കേ​ന്ദ്ര​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കും. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും സ​ഹ​പാ​ഠി​ക​ളു​മാ​യും അ​ദ്ദേ​ഹം സം​സാ​രി​ക്കും. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഫാ​ത്തി​മ​യു​ടെ പി​താ​വ് ല​ത്തീ​ഫ് ഉ​ന്ന​യി​ച്ചി​രു​ന്നു.

ഫാ​ത്തി​മ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മാ​ണെ​ന്നും നൈ​ലോ​ൺ ക​യ​റി​ലാ​ണെ​ന്ന് തൂ​ങ്ങി​മ​രി​ച്ച​തെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.