ഫാ​ത്തി​മ​യു​ടെ മ​ര​ണം: കേ​ന്ദ്ര ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​ന്ന് ചെ​ന്നൈ​യി​ലെ​ത്തും
Sunday, November 17, 2019 9:40 AM IST
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​ന്ന് ചെ​ന്നൈ​യി​ലെ​ത്തും. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റും.

കേ​ന്ദ്ര ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലെ​ത്തു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ആ​ര്‍.​സു​ബ്ര​ഹ്മ​ണ്യം ഐ​ഐ​ടി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ എം​എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബാ​ച്ചി​ന് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി വ​യ്ക്കു​ക​യും ചെ​യ്തു. സ​ഹ​പാ​ഠി​ക​ളി​ല്‍ പ​ല​രും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. എ​ങ്കി​ലും ചെ​ന്നൈ​യി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് സു​ബ്ര​ഹ്മ​ണ്യം വി​വ​ര​ങ്ങ​ൾ തേ​ടും.

ആ​രോ​പ​ണ​വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​ന്‍ സു​ദ​ര്‍​ശ​ന്‍ പ​ത്മ​നാ​ഭ​ന്‍, ഹേ​മ​ച​ന്ദ്ര​ന്‍, മി​ലി​ന്ദ് എ​ന്നി​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സു​ദ​ര്‍​ശ​ന്‍ പ​ത്മ​നാ​ഭ​നോ​ട് കാ​മ്പ​സ് വി​ട്ട് പോ​ക​രു​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് കൊ​ല്ല​ത്ത് എ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.