ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് കേ​സ്
Sunday, November 17, 2019 10:47 AM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്റ്റ​ൽ ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ ജെ​എ​ൻ​യു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്. സ​മ​ര​ത്തി​ലേ​ർ​പ്പെ​ട്ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സ്. സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ​യും മ​റ്റ് ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്.

ഫീ​സ് വ​ർ​ധ​ന​യ്ക്കെ​തി​രെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ ഫീ​സി​ൽ ഇ​ള​വ് വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നേ​രി​യ ഇ​ല​വ് മാ​ത്ര​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തേ​ക്കു​റി​ച്ച് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രോ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.