ഫാ​ത്തി​മ​യു​ടെ മ​ര​ണം: പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പി​താ​വ്
Sunday, November 17, 2019 10:57 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഫാ​ത്തി​മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട പി​താ​വ് അ​ബ്ദു​ൾ ല​ത്തീ​ഫ്. പ്ര​തി​ക​ൾ കാ​മ്പ​സി​നു​ള്ളി​ൽ ത​ന്നെ​യു​ണ്ടെ​ന്നും അ​വ​രെ ഈ ​വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഫാ​ത്തി​മ​യ്ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​തെ​ല്ലാം സ​മൂ​ഹ​ത്തോ​ട് വി​ളി​ച്ചു പ​റ​യു​മെ​ന്നു പ​റ​ഞ്ഞ അ​ബ്ദു​ൾ ല​ത്തീ​ഫ് നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി​യേ​യും പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. ഡ​ൽ​ഹി​യി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തി​യാ​ൽ ഉ​ട​ൻ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കും.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ കൈ​വ​ശ​മു​ള്ള തെ​ളി​വു​ക​ളും മ​റ്റും അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​ന്ന് ഐ​ഐ​ടി കാ​മ്പ​സി​ൽ എ​ത്താ​നി​രി​ക്കെ​യാ​ണ് അ​ബ്ദു​ൾ ല​ത്തീ​ഫ് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.