ശ്രീ​ല​ങ്ക​യി​ൽ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് ഗോ​ട്ടാ​ഭ​യ രാ​ജ​പ​ക്ഷെ
Sunday, November 17, 2019 12:01 PM IST
കൊ​ളം​ബോ: ശ്രൂ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​താ​യി അ​വ​കാ​ശ​പ്പെ​ട്ട് ശ്രീ​ല​ങ്ക​ൻ പീ​പ്പി​ൾ​സ് ഫ്ര​ണ്ട് പാ​ർ​ട്ടി നേ​താ​വ് ഗോ​ട്ടാ​ഭ​യ രാ​ജ​പ​ക്ഷെ. യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ൽ പാ​ർ​ട്ടി നേ​താ​വും കാ​ബി​ന​റ്റ് മ​ന്ത്രി​യു​മാ​യ സു​ജി​ത്ത് പ്രേ​മ​ദാ​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് രാ​ജ​പ​ക്ഷെ​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

49.6 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് രാ​ജ​പ​ക്ഷെ വി​ജ​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​തി​രാ​ളി​യാ.​യ പ്രേ​മ​ദാ​സ​യ്ക്ക് 44.4 ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തൊ​ന്നും ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

രാ​ജ​പ​ക്ഷെ തി​ങ്ക​ളാ​ഴ്ച​യോ, ചൊ​വ്വാ​ഴ്ച​യോ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കു​മെ​ന്നാ​ണ് പ്രാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 35 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു പോ​ളിം​ഗ്. 12,845 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ​ജ്ജ​മാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ബാ​ല​റ്റ് പേ​പ്പ​റി​ന്‍റെ വ​ലി​പ്പം കൊ​ണ്ടും (26 ഇ​ഞ്ച് നീ​ളം) തെ​ര​ഞ്ഞെ​ടു​പ്പ് ശ്ര​ദ്ധേ​യ​മാ​യി.

250ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട ഈ​സ്റ്റ​ർ​ദി​ന സ്ഫോ​ട​ന​പ​ര​മ്പ​ര​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ സു​ര​ക്ഷ​യാ​യി​രു​ന്നു മു​ഖ്യ പ്ര​ചാ​ര​ണ​വി​ഷ​യം. 400,000ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. 60,000 പോ​ലീ​സു​കാ​രും 8,000 ത്തോ​ളം സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് അം​ഗ​ങ്ങ​ളും സു​ര​ക്ഷ ​ഒ​രു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.