ചി​ദം​ബ​ര​ത്തി​ന് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണമെന്ന് കോ​ണ്‍​ഗ്ര​സ്
Sunday, November 17, 2019 1:42 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം.

ജ​മ്മു കാ​ഷ്മീ​രി​ലെ നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് നേ​താ​വ് ഫ​റൂ​ഖ് അ​ബ്ദു​ള്ള​യെ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​യാ​ണ് എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.