എ​ൻ​ഡി​എ ഒ​രു പാ​ർ​ട്ടി​യു​ടെ​യും കു​ത്ത​ക​യ​ല്ലെ​ന്ന് സ​ഞ്ജ​യ് റൗ​ത്ത്
Monday, November 18, 2019 6:03 AM IST
മും​ബൈ: ബി​ജെ​പി​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത്. എ​ൻ​ഡി​എ ഒ​രു പാ​ർ​ട്ടി​യു​ടെ​യും കു​ത്ത​ക​യ​ല്ലെ​ന്ന് സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ൽ ഇ​പ്പോ​ഴു​ള്ള​ത് പേ​യിം​ഗ് ഗ​സ്റ്റു​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശി​വ​സേ​ന​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു സ​ഞ്ജ​യ് റൗ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ബി​ജെ​പി ദേ​ശ​വി​രു​ദ്ധ പാ​ര്‍​ട്ടി​യാ​യ പി​ഡി​പി​യെ എ​ന്‍​ഡി​എ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​വ​രാ​ണെ​ന്നും റൗ​ത്ത് പ​റ​ഞ്ഞു. ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍, എ​ല്‍​ജെ​പി നേ​താ​വ് രാം​വി​ലാ​സ് പ​സ്‌​വാ​ന്‍ എ​ന്നി​വ​ര്‍ മോ​ദി​ക്കെ​തി​രെ സം​സാ​രി​ച്ചി​ട്ടു​ള്ള​വ​രാ​ണ്. എ​ന്നാ​ല്‍ അ​വ​രൊ​ക്കെ ഇ​പ്പോ​ഴും എ​ന്‍​ഡി​എ​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍​ഡി​എ​യു​ടെ നി​ല​നി​ല്‍​പ്പി​നെ​ക്കു​റി​ച്ച് ചോ​ദ്യ​മു​യ​ര്‍​ന്നു വ​രേ​ണ്ട​തു​ണ്ടെ​ന്നും സ​ഞ്ജ​യ് റൗ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കു വ്യ​ത്യ​സ്ഥമാ​യ ആ​ശ​യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം. എന്നാൽ ഭിന്നതകൾ മാറ്റി ഒരുമിച്ച് നിൽക്കാൻ കഴിയണമെന്നായിരുന്നു മോ​ദി​ എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞത്. ന​മ്മു​ടെ സ​ഖ്യം ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ത്തെ​യും 130 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.