മൈ​സൂ​രു​വി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്കു നേ​രെ ക​ത്തി ആ​ക്ര​മ​ണം
Monday, November 18, 2019 9:41 AM IST
മൈ​സൂ​രു: ക​ർ​ണാ​ട​ക​യി​ൽ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്ക് പ​രി​ക്കേ​റ്റു. ന​ര​സിം​ഹ​രാ​ജ​യി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ത​ൻ​വീ​ർ സേ​ട്ടി​നു നേ​രെ​യാ​ണ് മൈ​സൂ​രു​വി​ൽ​വ​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​ക്ര​മി മൂ​ർ​ച്ഛ​യു​ള്ള ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൈ​സൂ​രു​വി​ൽ ഒ​രു സ്വ​കാ​ര്യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ എം​എ​ല്‍​എ​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മൈ​സൂ​രി​ല്‍ നി​ന്നു​ള്ള 20 വ​യ​സു​കാ​ര​ന്‍ ഫ​ര്‍​ഹാ​ന്‍ എ​ന്ന​യാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.