പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു; വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി
Monday, November 18, 2019 3:08 PM IST
ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു​വി​ലെ ഹോ​സ്റ്റ​ൽ ഫീ​സ് വ​ർ​ധ​ന​വി​നെ​തി​രേ വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. കോ​ള​ജി​ന്‍റെ പ്ര​ധാ​ന​ഗേ​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​ത്. വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. യൂ​ണി​യ​ൻ നേ​താ​ക്ക​ള​ട​ക്കം 58 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

അ​തേ​സ​മ​യം, കാ​ന്പ​സി​ൽ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​വി​ലെ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​ധാ​ന​ഗേ​റ്റി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​നി​ന്നി​രു​ന്നു. പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ച്ചി​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​മി​ച്ചു. പോ​ലീ​സ് ഭീ​തി പ​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

മാ​ർ​ച്ചി​നെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​നപാ​ത​യി​ൽ​നി​ന്ന് മാ​റി​യാ​ണ് ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ക്കു​ന്ന​ത്. ഇ​തി​നി​ടെ ജെ​എ​ൻ​യു സ​മ​ര​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ നി​യോ​ഗി​ച്ചു. യു​ജി​സി മു​ൻ ചെ​യ​ർ​മാ​ൻ അ​ട​ങ്ങു​ന്ന മൂ​ന്നം​ഗ സ​മി​തി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

നി​ല​വി​ലെ ഫീ​സ് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സം പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.