ഫാത്തിമ ലത്തീഫിന്‍റെ മരണം: പ്രതിഷേധം കനക്കുന്നു
Monday, November 18, 2019 4:57 PM IST
ചെന്നൈ: മലയാളി ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സംഭവത്തിൽ ഐഐടി ആഭ്യന്തര അന്വേണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ കാമ്പസിൽ നിരാഹാര സമരം തുടരുകയാണ്. വരും ദിവസങ്ങളിലും കാമ്പസിൽ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.

അതിനിടെ ഐഐടി വിദ്യാർഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ കോളജ് വിദ്യാർഥികൾ ചൊവ്വാഴ്ച തെരുവിലിറങ്ങും. ചെന്നൈ വള്ളുവർക്കോട്ടത്ത് ചൊവ്വാഴ്ച വിദ്യാർഥികളുടെ പ്രതിഷേധ മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. സംഭവത്തിൽ നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.