പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി
Monday, November 18, 2019 5:37 PM IST
തിരുവനന്തപുരം: ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിമഠം കോളനി നിവാസിയായ ബിജുവാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പ്രീപെയ്ഡ് ഓട്ടോ ടാക്സുമായി ബന്ധപ്പെട്ട തർക്കത്തിനും അടിപിടിക്കും പിന്നാലെ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെ യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇതിന് ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.