തിരുവനന്തപുരം: മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറിമാർ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, മുൻ സംസ്ഥാന പോലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ, സി.പി. നായർ, ജയിംസ് വർഗീസ്, ജോണ്‍ മത്തായി, ബാബു ജേക്കബ്, കെ. ജയകുമാർ, എസ്.എം. വിജയാനന്ദ്, ഷീല തോമസ്, പോൾ ആന്റണി, ടി. ബാലകൃഷ്ണൻ, കെ. എം. എബ്രഹാം, പി. എച്ച്. കുര്യൻ, രമണ്‍ ശ്രീവാസ്തവ, അബ്ദുൾ സത്താർകുഞ്ഞ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും ദീർഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭിപ്രായം തേടിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം. മികച്ച നിർദ്ദേശങ്ങളാണു യോഗത്തിൽ ഉയർന്നുവന്നെതെന്നും പ്രായോഗികമായ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, ഐടി സെക്രട്ടറി ശിവശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.