ബി​ജെ​പിയും എ​ൻ​സി​പി​യെ ക​ണ്ടു പ​ഠി​ക്ക​ണം; പു​ക​ഴ്ത്ത​ൽ രാ​ഷ്ട്രീ​യം പ​യ​റ്റി മോ​ദി
Monday, November 18, 2019 6:24 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ തു​ട​ര​വെ യു​പി​എ സ​ഖ്യ​ക​ക്ഷി​യാ​യ എ​ൻ​സി​പി​യെ പു​ക​ഴ്ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​സ​ഭ​യു​ടെ 250-ാം സെ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ത്യേ​ക സം​വാ​ദ​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​ണു മോ​ദി എ​ൻ​സി​പി​യെ​യും ബി​ജെ​ഡി​യെ​യും പേ​രെ​ടു​ത്തു പ​റ​ഞ്ഞ് പ്ര​ശം​സി​ച്ച​ത്.

എ​ൻ​സി​പി, ബി​ജെ​ഡി എ​ന്നീ ര​ണ്ടു പാ​ർ​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ര​ണ്ടു പാ​ർ​ട്ടി​ക​ളും പാ​ർ​ല​മെ​ന്‍റ​റി ച​ട്ട​ങ്ങ​ളോ​ട് അ​ദ്ഭു​ത​ക​ര​മാ​യി ഒ​ട്ടി​പ്പി​ടി​ച്ച​വ​രാ​ണ്. ഇ​വ​ർ ഒ​രി​ക്ക​ലും സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ത്താ​ൻ തു​നി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ അ​വ​രു​ടെ വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ പാ​ർ​ട്ടി​യാ​യ ബി​ജെ​പി ഉ​ൾ​പ്പെ​ടെ എ​ല്ലാ പാ​ർ​ട്ടി​ക​ളും ഇ​വ​രി​ൽ​നി​ന്നു പ​ഠി​ക്ക​ണം- മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ ഘ​ട​ന​യു​ടെ ആ​ത്മാ​വാ​ണ് രാ​ജ്യ​സ​ഭ. തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ത്ത​വ​ർ​ക്ക് രാ​ജ്യ​ത്തി​ന്‍റെ വി​കാ​സ​ത്തി​ൽ പ​ങ്കു​വ​ഹി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് രാ​ജ്യ​സ​ഭാം​ഗ​ത്വം. പ​ല​രും ക​രു​തി​യ​ത് മു​ത്ത​ലാ​ഖ് ബി​ൽ രാ​ജ്യ​സ​ഭ ക​ട​ക്കി​ല്ല എ​ന്നാ​ണ്. എ​ന്നാ​ൽ ബി​ൽ പാ​സാ​ക്കാ​ൻ രാ​ജ്യ​സ​ഭ ത​യാ​റാ​യ​ത് ഈ ​സ​ഭ​യു​ടെ പ​ക്വ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ജി​എ​സ്ടി​യു​ടെ കാ​ര്യ​ത്തി​ലും അ​നു​ച്ഛേ​ദം 370-ന്‍റെ കാ​ര്യ​ത്തി​ലു​മെ​ല്ലാം നാം ​ഇ​ത് ക​ണ്ട​താ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.