ശി​വ​സേ​ന എ​തി​രാ​ളി, അ​വ​ർ​ക്ക് അ​വ​രു​ടെ വ​ഴി: പ​വാ​ർ; മ​ഹാ​രാ​ഷ്ട്ര​യി​ൽ വീ​ണ്ടും ട്വി​സ്റ്റ്
Monday, November 18, 2019 8:57 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ൽ വീ​ണ്ടും നാ​ട​കീ​യ വ​ഴി​ത്തി​രി​വ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന​യും എ​ൻ​സി​പി​യും എ​തി​രാ​ളി​കളാ​യാ​ണു മ​ത്സ​രി​ച്ച​തെ​ന്നും പി​ന്നെ​ങ്ങ​നെ​യാ​ണു സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ക എ​ന്നു​മാ​ണു പ​വാ​റി​ന്‍റെ പു​തി​യ ചോ​ദ്യം. രാ​ജ്യ​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ൻ​സി​പി​യെ പു​ക​ഴ്ത്തി​യ അ​തേ​ദി​വ​സം ത​ന്നെ​താ​ണു പ​വാ​റി​ന്‍റെ പ​രാ​മ​ർ​ശ​മെ​ന്ന​തും ശ്ര​ദ്ധേ​യം.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ണ്‍​ഗ്ര​സ്-​ശി​വ​സേ​ന-​എ​ൻ​സി​പി സ​ർ​ക്കാ​ർ വ​രു​മെ​ന്നു നി​ങ്ങ​ൾ ക​രു​തു​ന്നു​ണ്ടോ?. ശി​വ​സേ​ന-​ബി​ജെ​പി സ​ഖ്യ​മാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. എ​ൻ​സി​പി​ക്കു കോ​ണ്‍​ഗ്ര​സു​മാ​യി​ട്ടാ​ണു സ​ഖ്യം. അ​തു​കൊ​ണ്ടു സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് എ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​യും. ശി​വ​സേ​ന അ​വ​രു​ടെ വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​ണം. ബി​ജെ​പി എ​ന്താ​ണു ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് അ​വ​രോ​ടു ചോ​ദി​ക്ക​ണം. ത​ങ്ങ​ൾ​ക്കു ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​മു​ണ്ട് എ​ന്നാ​യി​രു​ന്നു പ​വാ​റി​ന്‍റെ പ​രാ​മ​ർ​ശം.

എ​ൻ​സി​പി​യു​മാ​യി ചേ​ർ​ന്നു സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്നാ​ണു ശി​വ​സേ​ന പ​റ​യു​ന്നു എ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ "​നേ​രോ?’ എ​ന്നാ​യി​രു​ന്നു പ​വാ​റി​ന്‍റെ പ്ര​തി​ക​ര​ണം. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണു പ​വാ​റി​ന്‍റെ പ്ര​തി​ക​ര​ണം.

കോ​ണ്‍​ഗ്ര​സ്-​ശി​വ​സേ​ന-​എ​ൻ​സി​പി പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്നു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും വെ​ള്ളി​യാ​ഴ്ച പ​വാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും പ​വാ​റി​ന്‍റെ വ​ഴി​തി​രി​ഞ്ഞ പ​രാ​മ​ർ​ശം. മ​ഹാ​രാ​ഷ്ട്ര​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ലാ​ണ് ദീ​ർ​ഘ​കാ​ല സ​ഖ്യ​ക​ക്ഷി​ക​ളാ​യ ബി​ജെ​പി​യും ശി​വ​സേ​ന​യും വേ​ർ​പി​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.