അ​ന്ന് വാ​ഴ​ക്കു​ല മോ​ഷ്ടി​ച്ചു, സി​ബി​ഐ അ​ന്വേ​ഷി​ച്ചി​ല്ല; "​കു​റ്റം സ​മ്മ​തി​ച്ച്’ ജി. ​സു​ധാ​ക​ര​ൻ
Monday, November 18, 2019 7:21 PM IST
ആ​ല​പ്പു​ഴ: ചെ​റു​പ്പ​ത്തി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് താ​ൻ വാ​ഴ​ക്കു​ല മോ​ഷ്ടി​ച്ചി​രു​ന്നെ​ന്നും അ​ന്ന് ആ​രും പി​ടി​ച്ചി​ല്ലെ​ന്നു​മാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ സം​ഘ​ടി​പ്പി​ച്ച ക്ഷേ​മ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ മ​ന്ത്രി പ​റ​ഞ്ഞ​ത്.

ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഏ​ത്ത​ക്കു​ല​യി​ല്ല. അ​മ്മാ​വ​ന്‍റെ പ​റ​ന്പി​ൽ ധാ​രാ​ളം ഏ​ത്ത​ക്കു​ല​യു​ണ്ട്. വെ​ളു​പ്പി​ന് മൂ​ന്നി​ന് ഒ​രു ഏ​ത്ത​ക്കു​ല വെ​ട്ടി. എ​ന്നി​ട്ട് വീ​ട്ടി​ൽ കൊ​ണ്ടു​വ​ച്ചു. അ​തി​ന്‍റെ ത​ണ്ടൊ​ക്കെ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ടു. സി​ബി​ഐ ഒ​ന്നും അ​ന്വേ​ഷി​ച്ചു​വ​ന്നി​ല്ല. ഏ​ത്ത​ക്കു​ല പ​ഴു​പ്പി​ച്ചും പു​ഴു​ങ്ങി​യും ഒ​രാ​ഴ്ച​യോ​ളം വീ​ട്ടി​ലു​ള്ള​വ​രെ​ല്ലാം ക​ഴി​ച്ചു. ഈ ​സ​മ​യ​മൊ​ക്കെ​യും വ​ല്യ​മ്മാ​വ​ൻ ഏ​ത്ത​ക്കു​ല അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു- സു​ധാ​ക​ര​ൻ പ്ര​സം​ഗ​ത്തി​നി​ടെ പ​റ​ഞ്ഞു.

ചെ​റി​യ തെ​റ്റ് ചെ​യ്ത​വ​രെ​ല്ലാം ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. അ​തേ​സ​മ​യം, ഉ​ന്ന​ത​ർ എ​ത്ര വ​ലി​യ തെ​റ്റ് ചെ​യ്താ​ലും ര​ക്ഷ​പ്പെ​ടു​ന്നു. ഏ​തി​നൊ​ക്കെ എ​ഫ്ഐ​ആ​ർ ഇ​ട​ണം, ഏ​തി​നൊ​ക്കെ വേ​ണ്ട എ​ന്നു പോ​ലീ​സ് സ്വ​യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.