ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​വ​രെ ശി​ക്ഷി​ക്ക​ണം, നീ​തി ന​ട​പ്പാ​ക്ക​ണം: സി​പി​എം
Monday, November 18, 2019 7:34 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി ഒ​ട്ടേ​റെ ഗു​രു​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നെ​ന്ന് സി​പി​എം. പൊ​ളി​റ്റ് ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണു വി​ധി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വി​ശ്വാ​സ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള​താ​ണ് അ​യോ​ധ്യ കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​യെ​ന്നും സി​പി​എം കു​റ്റ​പ്പെ​ടു​ത്തി.

അ​യോ​ധ്യ കേ​സി​ലെ ഹ​ർ​ജി​ക്കാ​രെ പ​രി​ഗ​ണി​ക്കു​ന്ന​തി​നു പ​ക​രം ഹി​ന്ദു​ക്ക​ൾ, മു​സ്ലിം​ക​ൾ എ​ന്നു പ​രാ​മ​ർ​ശി​ച്ച് കേ​സി​ന്‍റെ വ്യാ​പ്തി കൂ​ട്ടു​ക​യാ​ണ് സു​പ്രീം കോ​ട​തി ചെ​യ്ത​ത്. ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത​ത് ഗു​രു​ത​ര​മാ​യ നി​യ​മ ലം​ഘ​ന​മാ​ണെ​ന്നാ​ണ് വി​ധി​യി​ൽ പ​റ​യു​ന്ന​ത്. ആ ​നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കു ത​ന്നെ ഭൂ​മി കൈ​മാ​റു​ക​യും ചെ​യ്യു​ന്നു. 1949-ൽ ​മ​സ്ജി​ദി​ന​ക​ത്ത് വി​ഗ്ര​ഹം വ​ച്ച​ത് നി​യ​മ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നാ​ണ് വി​ധി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും, ത​ർ​ക്ക ഭൂ​മി മൊ​ത്ത​മാ​യി ആ ​നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്ക് കൈ​മാ​റു​ക​യാ​ണെ​ന്നും സി​പി​എം ചൂ​ണ്ടി​ക്കാ​ട്ടി.

1949, 1992 വ​ർ​ഷ​ങ്ങ​ളി​ൽ ബാ​ബ​രി മ​സ്ജി​ദി​ൽ ഉ​ണ്ടാ​യ​ത് ഗു​രു​ത​ര​മാ​യ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണെ​ന്നു കോ​ട​തി പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ നി​യ​മ ലം​ഘ​ക​രെ ശി​ക്ഷി​ച്ചു നീ​തി ന​ട​പ്പാ​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. എ​ൽ.​കെ അ​ദ്വാ​നി, മു​ര​ളീ മ​നോ​ഹ​ർ ജോ​ഷി, ക​ല്യാ​ണ്‍ സിം​ഗ് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ക​യാ​ണെ​ന്നും പൊ​ളി​റ്റ് ബ്യൂ​റോ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.