കൂ​ട​ത്താ​യി: മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ സ​യ​നൈ​ഡി​ന്‍റെ അം​ശ​മി​ല്ലെ​ന്നു പോ​ലീ​സ്
Monday, November 18, 2019 8:15 PM IST
കൊ​ച്ചി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ സ​യ​നൈ​ഡി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു പോ​ലീ​സ്. പു​ന​ർ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണു പോ​ലീ​സി​ന്‍റെ പ​രാ​മ​ർ​ശം.

കേ​സി​ലെ മൂ​ന്നാം പ്ര​തി സ്വ​ർ​ണ​ക്ക​ട​ക്കാ​ര​ൻ പ്ര​ജി​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​ണു പോ​ലീ​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ര​ണ​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ സ​യ​നൈ​ഡി​ന്‍റെ അം​ശം അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നു പ​റ​ഞ്ഞ പ്രോ​സി​ക്യൂ​ഷ​ൻ, കൊ​ല്ല​പ്പെ​ട്ട റോ​യ് മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​ദ്യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ സ​യ​നൈ​ഡി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി.

ജോ​ളി​യു​ടെ വീ​ട്ടി​ൽ നി​ന്ന് സ​യ​നൈ​ഡ് ക​ണ്ടെ​ത്തി​യെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.