ചൂ​ണ്ട​യി​ട​ൽ കീ​ഴാ​ള​ന്‍റെ തൊ​ഴി​ൽ, വി​മ​ർ​ശ​ക​ർ​ക്കു സ​വ​ർ​ണ​ബോ​ധം: ഡി​വൈ​എ​ഫ്ഐ
Monday, November 18, 2019 8:53 PM IST
തി​രു​വ​ന​ന്ത​പു​രം: കൂ​ത്തു​പ​റ​ന്പ് ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ചൂ​ണ്ട​യി​ട​ൽ മ​ൽ​സ​ര​ത്തെ പ​രി​ഹ​സി​ച്ച​വ​ർ​ക്കു മ​റു​പ​ടി​യു​മാ​യി ഡി​വൈ​എ​ഫ്ഐ. ചൂ​ണ്ട​യി​ടു​ന്ന​ത് കീ​ഴാ​ള​ന്‍റെ തൊ​ഴി​ലാ​ണെ​ന്നും അ​തി​നെ പ​രി​ഹ​സി​ക്കു​ന്ന​വ​ർ​ക്കു സ​വ​ർ​ണ​ബോ​ധ​മാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹിം കു​റ്റ​പ്പെ​ടു​ത്തി.

പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ​യും അ​നി​ൽ അ​ക്ക​ര​യു​ടെ​യും ടി. ​സി​ദ്ദി​ഖി​ന്‍റെ​യു​മൊ​ക്കെ മ​ന​സി​ൽ ക​ത്തി നി​ൽ​ക്കു​ന്ന സ​വ​ർ​ണ ബോ​ധ​മാ​ണ് ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ. മീ​ൻ പി​ടി​ക്കു​ന്ന​വ​ർ, മീ​ൻ​വി​ൽ​ക്കു​ന്ന​വ​ർ, ഇ​റ​ച്ചി​വെ​ട്ടു​ന്ന​വ​ർ, മു​ടി​വെ​ട്ടു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രോ​ട് എ​ന്തി​നാ​ണ് ഇ​വ​ർ​ക്ക് ഇ​ത്ര എ​തി​ർ​പ്പ്. ചൂ​ണ്ട ക​ണ്ട​പ്പോ​ഴാ​ണ് അ​വ​ർ​ക്ക് ആ​ക്ഷേ​പി​ക്കാ​ൻ തോ​ന്നി​യ​ത്. ഞ​ങ്ങ​ൾ​ക്ക​ത് ആ​ക്ഷേ​പ​മ​ല്ല. സ​വ​ർ​ണ​ബോ​ധം കു​ടി​യി​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ക​ണ്ണി​ന്‍റെ​യും മ​ന​സി​ന്‍റെ​യും പ്ര​ശ്ന​മാ​ണ്- റ​ഹിം പ​റ​ഞ്ഞു.

ഡി​വൈ​എ​ഫ്ഐ മ​ണ്ണി​ന്‍റെ മ​ണം സൂ​ക്ഷി​ക്കു​ന്ന മ​നു​ഷ്യ​രു​മാ​യി കൂ​ടു​ത​ൽ ബ​ന്ധം സൂ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ്. മീ​ൻ​പി​ടി​ത്തം വി​നോ​ദ​മ​ല്ല, പ​ല​രും അ​രി വാ​ങ്ങാ​ൻ വേ​ണ്ടി​യാ​ണ് അ​ത് ചെ​യ്യു​ന്ന​ത്. ര​ക്ത​സാ​ക്ഷി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​ല മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും ചൂ​ണ്ട​യി​ട​ൽ മാ​ത്രം അ​ട​ർ​ത്തി​മാ​റ്റി​യെ​ടു​ത്തു പ​രി​ഹ​സി​ക്കു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​മാ​ണെ​ന്നും റ​ഹിം പ​റ​ഞ്ഞു.

കൂ​ത്തു​പ​റ​ന്പ് ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണു ഡി​വൈ​എ​ഫ്ഐ ചൂ​ണ്ട​യി​ട​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ത​യ്യി​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യി​ൽ​മു​ക്ക് പു​ഴ​യി​ലാ​യി​രു​ന്നു മ​ത്സ​രം. ചൂ​ണ്ട​യും ഇ​ര​യു​മാ​യി എ​ത്തി 11 പേ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ ദി​വ​സം ചൂ​ണ്ട​യി​ട​ൽ മ​ത്സ​രം ന​ട​ത്തി​യ​തി​നെ പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.