ത​ല​പ്പാ​വി​ൽ​നി​ന്നു സൈ​നി​ക തൊ​പ്പി​യി​ലേ​ക്ക്; അ​ടി​മു​ടി പ​രി​ഷ്‌​കാ​രി​ക​ളാ​യി മാ​ർ​ഷ​ൽ​മാ​ർ
Monday, November 18, 2019 10:37 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലെ മാ​ർ​ഷ​ൽ​മാ​രു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ളി​ൽ സ​ന്പൂ​ർ​ണ മാ​റ്റം. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​ര​ന്പ​രാ​ഗ​ത വേ​ഷ​വും ത​ല​പ്പാ​വും അ​ഴി​ച്ചാ​ണ് പു​തി​യ രീ​തി​യി​ലേ​ക്കു മാ​ർ​ഷ​ൽ​മാ​രു​ടെ വ​സ്ത്രം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ത​ല​യി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ത​ല​പ്പാ​വും പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വേ​ഷ​മാ​യ ചാ​ര​നി​റ​ത്തി​ലു​ള്ള ബ​ന്ദ്ക​ല​യു​മാ​യി​രു​ന്നു മാ​ർ​ഷ​ൽ​മാ​രു​ടെ വേ​ഷം. ഇ​തു മാ​റ്റി ഇ​പ്പോ​ൾ റോ​യ​ൽ ബ്ലൂ ​നി​റ​ത്തി​ലു​ള്ള സൈ​നി​ക വേ​ഷ​ത്തോ​ടു സാ​മ്യ​മു​ള്ള യൂ​ണി​ഫോ​മും പീ​ക്ക് ക​ള​ർ തൊ​പ്പി​യും തോ​ളി​ൽ ന​ക്ഷ​ത്ര ചി​ഹ്ന​ങ്ങ​ളും ഒ​ക്കെ​യാ​യാ​ണു വേ​ഷം പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ശൈ​ത്യ​കാ​ല​ത്തേ​ക്കും വേ​ന​ൽ കാ​ല​ത്തേ​ക്കു​മാ​യി ര​ണ്ടു ത​രം യൂ​ണി​ഫോ​മു​ക​ളാ​ണു രാ​ജ്യ​സ​ഭ മാ​ർ​ഷ​ലു​ക​ൾ​ക്കാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പു​തി​യ രൂ​പ​ത്തി​ലാ​ക്കി​യ യൂ​ണി​ഫോം ശൈ​ത്യ​കാ​ല​ത്തു നീ​ല നി​റ​ത്തി​ലും വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ള നി​റ​ത്തി​ലും അ​ണി​ഞ്ഞാ​യി​രി​ക്കും ഇ​നി മാ​ർ​ഷ​ൽ​മാ​ർ സ​ഭ​യി​ൽ വ​രി​ക.

ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച​യാ​ണു രാ​ജ്യ​സ​ഭ​യി​ലെ മാ​ർ​ഷ​ൽ​മാ​ർ അ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന വെ​ള്ള വേ​ഷം മാ​റ്റി പ​ട്ടാ​ള വേ​ഷ​ത്തി​ൽ എ​ത്തി​യ​ത്. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നു​മാ​യി ച​ർ​ച്ച ചെ​യ്താ​ണു പു​തി​യ വേ​ഷം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.