കി​ഫ്ബി​യി​ൽ സ​ന്പൂ​ർ​ണ പ​രി​ശോ​ധ​ന വേ​ണ്ടെ​ന്നു സി​എ​ജി​യോ​ടു സ​ർ​ക്കാ​ർ; ക​ത്ത്
Monday, November 18, 2019 9:48 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യി​ൽ സ​ന്പൂ​ർ​ണ ഓ​ഡി​റ്റിം​ഗ് വേ​ണ്ടെ​ന്നും ച​ട്ടം 14(1) പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റ് മ​തി​യെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ സി​എ​ജി​ക്കു ക​ത്തു ന​ൽ​കി. കി​ഫ്ബി​യി​ൽ ച​ട്ടം 20 (2) പ്ര​കാ​രം സ​ന്പൂ​ർ​ണ ഓ​ഡി​റ്റിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു സി​എ​ജി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ ക​ത്തി​നു മ​റു​പ​ടി​യാ​യാ​യാ​ണു സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​തു​സം​ബ​ന്ധി​ച്ചു നാ​ലു ക​ത്തു​ക​ൾ സി​എ​ജി സ​ർ​ക്കാ​രി​ന് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണു സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ സി​എ​ജി​ക്കു മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കി​ഫ്ബി​യി​ൽ സ​ന്പൂ​ർ​ണ ഓ​ഡി​റ്റിം​ഗി​ന് അ​നു​മ​തി​യി​ല്ലെ​ന്നാ​ണു സ​ർ​ക്കാ​ർ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ച​ട്ടം 20(2) പ്ര​കാ​രം ഓ​ഡി​റ്റി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണു സി​എ​ജി​ക്ക് ക​ത്തു ന​ൽ​കി​യ​ത്.

ച​ട്ടം 20 (2) പ്ര​കാ​രം ഓ​ഡി​റ്റിം​ഗി​ന് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള അ​ധി​കാ​രം മാ​ത്ര​മേ സി​എ​ജി​ക്കു​ള്ളൂ. അ​നു​മ​തി ന​ൽ​കാ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​രി​നാ​ണെ​ന്നു ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കി​ഫ്ബി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ഓ​ഹ​രി കു​റ​ഞ്ഞാ​ൽ ഓ​ഡി​റ്റിം​ഗ് ത​ന്നെ സാ​ധ്യ​മാ​വി​ല്ലെ​ന്ന ആ​ശ​ങ്ക സി​എ​ജി സ​ർ​ക്കാ​രി​നു ന​ൽ​കി​യ നാ​ലാ​മ​ത്തെ ക​ത്തി​ൽ ചൂ​ണ്ടി​കാ​ട്ടി​യി​രു​ന്നു. സ​ർ​ക്കാ​ർ ഓ​ഹ​രി കു​റ​ഞ്ഞാ​ലും ച​ട്ടം 14 (2) പ്ര​കാ​രം ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​ൻ മു​ൻ​കൂ​ർ അ​നു​തി ന​ൽ​കു​ന്ന​താ​യും സ​ർ​ക്കാ​ർ സി​എ​ജി​യെ അ​റി​യി​ച്ചു.

ച​ട്ടം 14(1) പ്ര​കാ​രം കി​ഫ്ബി​യു​ടെ എ​ല്ലാ ക​ണ​ക്കു​ക​ളും സി​എ​ജി​ക്ക് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് ജോ​ഷി സി​എ​ജി​ക്കു ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.