സി​യാ​ച്ചി​നി​ൽ ഹി​മ​പാ​തം; എ​ട്ടു സൈ​നി​ക​ർ മ​ഞ്ഞി​ന​ടി​യി​ൽ കു​ടു​ങ്ങി; തെ​ര​ച്ചി​ൽ
Monday, November 18, 2019 10:51 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ സി​യാ​ച്ചി​നി​ൽ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു​വീ​ണ് എ​ട്ടു സൈ​നി​ക​ർ മ​ഞ്ഞി​ന​ടി​യി​ൽ കു​ടു​ങ്ങി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണു ഹി​മ​പാ​ത​മു​ണ്ടാ​യ​ത്. പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്നാ​ണു സൂ​ച​ന. സൈ​നി​ക​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ക​ര​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 18,000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണു ഹി​മ​പാ​ത​മു​ണ്ടാ​യ​ത്. മൈ​ന​സ് 30 ഡി​ഗ്രി​യു​ള്ള ഇ​വി​ടെ ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്നു ത​ണു​പ്പ് മൈ​ന​സ് 60 ഡി​ഗ്രി വ​രെ താ​ഴ്ന്നി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള യു​ദ്ധ​ഭൂ​മി​യാ​ണ് സി​യാ​ച്ചി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.