സി​യാ​ച്ചി​നി​ൽ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞ് നാ​ലു സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ മ​രി​ച്ചു
Monday, November 18, 2019 11:52 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ സി​യാ​ച്ചി​നി​ൽ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു​വീ​ണ് കാ​ണാ​താ​യ എ​ട്ടു പേ​രി​ൽ ആ​റു പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​ര​ണം. നാ​ലു സൈ​നി​ക​രും ര​ണ്ടു പോ​ർ​ട്ട​ർ​മാ​രു​മാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണു ഹി​മ​പാ​ത​മു​ണ്ടാ​യ​ത്. പ​ട്രോ​ളിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സൈ​നി​ക​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ക​ര​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ന​ട​ന്ന​ത്. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​റു പേ​ർ മ​രി​ച്ചി​രു​ന്നു.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 18,000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണു ഹി​മ​പാ​ത​മു​ണ്ടാ​യ​ത്. മൈ​ന​സ് 30 ഡി​ഗ്രി​യു​ള്ള ഇ​വി​ടെ ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്നു ത​ണു​പ്പ് മൈ​ന​സ് 60 ഡി​ഗ്രി വ​രെ താ​ഴ്ന്നി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള യു​ദ്ധ​ഭൂ​മി​യാ​ണ് സി​യാ​ച്ചി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.