നി​തീ​ഷ് കു​മാ​റു​മാ​യു​ള്ള അ​ടു​പ്പം മൂ​ല​മാ​ണ് ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ച​ത്: സ​ര​യു റാ​യ്
Tuesday, November 19, 2019 3:03 AM IST
ജാം​ഷ​ഡ്പു​ർ: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്കു​മാ​റു​മാ​യു​ള്ള അ​ടു​പ്പം മൂ​ല​മാ​ണു ത​നി​ക്ക് ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ച​തെ​ന്നു മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സ​ര​യു റാ​യി. 2017ൽ ​ത​ന്‍റെ പു​സ്ത​കം നി​തീ​ഷ്കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്ത​താ​ണു ബി​ജെ​പി നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​തെ​ന്നും ഇ​ക്കാ​ര്യം ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡി​ലെ മൂ​ന്നം​ഗ​ങ്ങ​ൾ പ​റ​ഞ്ഞ​താ​യും റാ​യ് പ​റ​ഞ്ഞു. ജെ​ഡി-​യു, ജെ​എം​എം ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്നും റാ​യ് അ​വ​കാ​ശ​പ്പെ​ട്ടു.

സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് റാ​യ് ജം​ഷ​ഡ്പു​ർ ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി​യാ​യ റാ​യ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​യി മ​ന്ത്രി​സ്ഥാ​ന​വും എം​എ​ൽ​എ സ്ഥാ​ന​വും നേരത്തെ രാ​ജി വ​ച്ചി​രു​ന്നു. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കും മു​മ്പ് റാ​യി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ലം​ക​ണ്ടി​രു​ന്നി​ല്ല.

ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ര​ഘു​ബ​ർ ദാ​സി​ന്‍റെ മ​ണ്ഡ​ല​മാ​ണു ജം​ഷ​ഡ്പു​ർ ഈ​സ്റ്റ്. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ഗൗ​ര​വ് വ​ല്ല​ഭും ജം​ഷ​ഡ്പു​ർ ഈ​സ്റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ വ​ക്താ​വാ​ണ് ഗൗ​ര​വ് വ​ല്ല​ഭ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.