രാ​ഷ്ട്ര​പ​തി ഇ​ന്ന് കേ​ര​ള​ത്തി​ൽ
Tuesday, November 19, 2019 7:36 AM IST
പ​യ്യ​ന്നൂ​ർ: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ചൊ​വ്വാ​ഴ്ച ക​ണ്ണൂ​രി​ലെ​ത്തും. ഏ​ഴി​മ​ല ഇ​ന്ത്യ​ൻ നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ്‌ ക​ള​ർ അ​വാ​ർ​ഡ്‌​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന രാ​ഷ്ട്ര​പ​തി വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ​ത്തും.

ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ക്കാ​ഡ​മി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്സ് ക​ള​ർ അ​വാ​ർ​ഡ് രാ​ഷ്ട്ര​പ​തി നാ​വി​ക അ​ക്കാ​ദ​മി​ക്ക് സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്ന്11.35-​ന് രാ​ഷ്ട്ര​പ​തി ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.