ഫാ​ത്തി​മ​യു​ടെ മ​ര​ണം: സ​ഹ​പാ​ഠി​ക​ളി​ൽ നി​ന്ന് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കും
Tuesday, November 19, 2019 10:32 AM IST
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഫാ​ത്തി​മ ല​ത്തീ​ഫ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ, ഫാ​ത്തി​മ​യു​ടെ സ​ഹ​പാ​ഠി​ക​ളു​ടെ മൊ​ഴി വീ​ണ്ടു​മെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ്. ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​കും ചോ​ദ്യം ചെ​യ്യു​ക‍​യെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ, വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച അ​ധ്യാ​പ​ക​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ത​മി​ഴ്നാ​ട് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ചാ​ണു മൂ​ന്ന് അ​ധ്യാ​പ​ക​രെ ചോ​ദ്യം​ചെ​യ്ത​ത്. ഐ​ഐ​ടി ഗ​സ്റ്റ് ഹൗ​സി​ൽ​വ​ച്ചാ​ണ് സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ, ഹേ​മ​ച​ന്ദ്ര​ൻ, മി​ലി​ന്ദ് എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​ത്. ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്നു മ​ദ്രാ​സ് ഐ​ഐ​ടി വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ധ്യാ​പ​ക​രെ ചോ​ദ്യം ചെ​യ്ത​ത്.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച പ​രാ​തി​ക്ക് ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ഐ​ഐ​ടി മ​റു​പ​ടി ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ നി​ല​വി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം എ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഐ​ഐ​ടി​യു​ടെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.