സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പ​മ്പ‍​യി​ലേ​ക്ക് ക​ട​ത്തി​വി​ടാ​മെ​ന്ന് സ​ർ​ക്കാ​ർ
Tuesday, November 19, 2019 11:08 AM IST
കൊ​ച്ചി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പ​മ്പ വ​രെ ക​ട​ത്തി​വി​ടാ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ‌ പ​മ്പ വ​രെ ക​ട​ത്തി​വി​ടാം. എ​ന്നാ​ൽ, പ​മ്പ​യി​ൽ തീ​ർ‌​ഥാ​ട​ക​രെ ഇ​റ​ക്കി​യ ശേ​ഷം വാ​ഹ​ന​ങ്ങ​ൾ നി​ല​യ്ക്ക​ലി​ൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ടാ​കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ല​യ്ക്ക​ലി​ൽ ത​ട​യേ​ണ്ട​തി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. 2018ലെ ​യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​തി​നു പി​ന്നാ​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ല​യ്ക്ക​ലി​ൽ ത​ട​യാ​നാ​രം​ഭി​ച്ച​ത്.

നി​ല​യ്ക്ക​ലി​ൽ നി​ന്ന് തീ​ർ​ഥാ​ട​ക​ർ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​യി​രു​ന്നു അ​ന്നു​ മു​ത​ൽ പ​മ്പ​യി​ലേ​ക്ക് പോ​യി​രു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ച​ക്കു​പ​ള്ളം, ത്രി​വേ​ണി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ പാ​ർ​ക്കിം​ഗ് ദു​ഷ്ക​ര​മാ​യ​തോ​ടെ പ​മ്പ​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല പ​രി​മി​തി​യു​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.