പ്ര​തി​പ​ക്ഷ ബ​ഹ​ളം: രാ​ജ്യ​സ​ഭ നി​ർ​ത്തി​വ​ച്ചു
Tuesday, November 19, 2019 11:57 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ ര​ണ്ടു മ​ണി​വ​രെ നി​ർ​ത്തി​വ​ച്ചു. ജെ​എ​ൻ​യു​വി​ലെ ലാ​ത്തി​ച്ചാ​ർ​ജ്, കാ​ഷ്മീ​ർ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​തി​പ​ക്ഷം ഇ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ലോ​ക്സ​ഭ​യി​ലും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

കോ​ൺ​ഗ്ര​സ് ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യം ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​, രാ​ഹു​ൽ ഗാ​ന്ധി​ എന്നിവരുടെ എ​സ്‍​പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ച വി​ഷ​യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നോ​ട്ടീ​സ് ത​ള്ളി​യ സ്പീ​ക്ക​ർ ചോ​ദ്യോ​ത്ത​ര വേ​ള​യു​മാ​യി മു​ന്നോ​ട്ട് പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.